പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ നിന്നു 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

September 17, 2026

പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാഹനത്തിന്റെ ഡ്രൈവർ ഒഴിവിലേക്ക് ദിവസ വേതനവ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു. എഴാംക്ലാസ് വിജയവും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം, പ്രായപരിധി 18-41 (നിയമാനുസൃത വയസിളവ് ബാധകമാണ്), ഡ്രൈവർ തസ്തികയിൽ പി.എസ്.സി നിയമന പ്രകാരമുളള വ്യവസ്ഥകൾ ബാധകം. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉളളടക്കം ചെയ്യണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 23 വൈകിട്ട് 5പിഎം. കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.