പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പവിത്രേശ്വരം എന്ന പേരിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ വാദമുഖങ്ങള്‍ നിലനില്ക്കുന്നു. ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നത് കുരുക്ഷേത്രയുദ്ധത്തിനുശേഷം പാര്ത്ഥന് (അര്ജുനന്) കിരീടം ഊരിവച്ച സ്ഥലമായതുകൊണ്ട് പാര്ത്ഥേശ്വരം എന്ന പേരില്‍ അറിയപ്പെട്ടിരുന്നെന്നും, പിന്നീടത് പവിത്രേശ്വരമായി മാറുകയാണുണ്ടായതെന്നുമാണ് പ്രബലമായ ഒരു ഐതിഹ്യം. കുരുക്ഷേത്രയുദ്ധത്തിന് വഴി തെളിച്ച അധികാരതര്‍ക്കത്തില്‍ കൌരവരും പാണ്ഡവരും പകുത്തുപിരിഞ്ഞ പ്രദേശമായതിനാലാണ് പവിത്രേശ്വരം എന്ന് പേര് കിട്ടിയതെന്നും മറ്റൊരു ഐതിഹ്യമുണ്ട്.
കൂടുതൽ വായിക്കുക