പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ നിന്നു 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ നിയമം, 2005

വിവരാവകാശ നിയമം 2005

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം, 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് പൊതു അധികാരിയുടെ കൈവശമുള്ളതും നിയന്ത്രണത്തിലുള്ളതുമായ വിവരങ്ങൾ ആവശ്യപ്പെടാം.

📝

വിവരാവകാശ അപേക്ഷ സമർപ്പിക്കൽ

ഇതിനായി ബന്ധപ്പെട്ട വകുപ്പുകളിൽ സ്ഥാന നിർദ്ദേശം ചെയ്തിട്ടുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.

₹

അപേക്ഷാ ഫീസ്

അപേക്ഷയോടൊപ്പം ഫീസ് ആയി നൽകേണ്ട 10 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ആയോ, ചെല്ലാനായോ, ബാങ്ക് ചെക്കായോ, പേ ഓർഡറായോ നൽകാം.

ഏതു വകുപ്പ് / ഓഫീസിൽ നിന്നാണോ വിവരം ലഭിക്കേണ്ടത് പ്രസ്തുത വകുപ്പ് / ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

⚠️

അപേക്ഷ സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലോ അപേക്ഷയിൽ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിലോ അന്യായമാണെന്ന് അപേക്ഷകന് തോന്നുന്ന ഫീസ് ചുമത്തപ്പെടുകയാണെങ്കിലോ വിവരാവകാശ കമ്മീഷന് പരാതി നൽകാം.

👤 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്എ കബീർദാസ്
പദവിസെക്രട്ടറി, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത്
ഫോൺ നമ്പർ📞  9496041739

👤 അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്രാജേഷ് കുമാർ എസ്
പദവിഹെഡ് ക്ലാർക്ക്, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത്
ഫോൺ നമ്പർ📞  99478 16656

⚖️ അപ്പീൽ അധികാരി

പദവിഅസിസ്റ്റന്റ് ഡയറക്ടർ – I
വകുപ്പ്തദ്ദേശ സ്വയംഭരണ വകുപ്പ്
ഓഫീസ്ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കൊല്ലം
ഫോൺ നമ്പർ📞 0474-2793431

📢 വിവരാവകാശം ജനങ്ങളുടെ അവകാശമാണ്...