ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജെ കെ വിനോദിനി

പ്രസിഡൻ്റ്

അഡ്വ തോമസ് വർഗ്ഗീസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപാമോൾ ആർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശിവാനി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിൽകുമാർ ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊച്ചു കൊച്ചു മലകളും, തോടുകളും, കാവുകളും, നീരുറവകളും കൊണ്ട് സമ്പന്നമായ ഈ ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍:- വടക്ക്-കല്ലടയാറ്, പടിഞ്ഞാറ്-കല്ലടയാറ്, ഈസ്റ്റ്കല്ലട ഗ്രാമപഞ്ചായത്ത്, തെക്ക്-എഴുകോണ്‍-കുണ്ടറ ഗ്രാമ പഞ്ചായത്തുകള്‍ , കിഴക്ക് -കുളക്കട, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. കുളത്തൂപ്പുഴ, ചെന്തുരുണി എന്നീ സ്ഥലങ്ങളില്‍ നിന്നും ഉല്‍ഭവിക്കുന്ന കല്ലടയാര്‍ കുന്നത്തൂര്‍ പഞ്ചായത്തിനെയും, പവിത്രേശ്വരം പഞ്ചായത്തിനെയും വേര്‍തിരിച്ചുകൊണ്ട് വടക്ക് പടിഞ്ഞാറ് വശം തൊട്ടുരുമ്മി ഒഴുകുന്നു. ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ വിഭജിച്ചിരിക്കുന്ന മൂന്നു മേഖലകളിലൊന്നായ ഇടനാട്ടിലാണ് പവിത്രേശ്വരം പഞ്ചായത്ത് ഉള്‍ക്കൊണ്ടിരിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും വലിയകുന്ന് 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പ്ളാക്കാട് കുന്നാണ്. പൊതുവെ മൂന്ന് തരം മണ്ണുകളാണ് ഈ പഞ്ചായത്തില്‍ കാണപ്പെടുന്നത്. കുന്നിന്‍മുകളിലും ചരിവുകളിലും ചെങ്കല്‍മണ്ണും താഴ്വരകളില്‍ പശിമരാശി എക്കല്‍ മണ്ണുമാണ് പരക്കെ കാണപ്പെടുന്നത്. കല്ലടയാറിനോട് ചേര്‍ന്ന് കിടക്കുന്ന നദീതടങ്ങളില്‍ മണല്‍കലര്‍ന്ന പശിമരാശി മണ്ണാണുള്ളത്. മാറനാട്, കൈതക്കോട് എന്നീ വാര്‍ഡുകളില്‍...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം