All social security and welfare fund pension beneficiaries sanctioned a pension by Pavithreswaram Grama Panchayat prior to December 31, 2025, are required to complete the mustering process via an Akshaya Centre between July 17 and October 31, 2026.
ഒക്ടോബർ 2- ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെയും നിർമലം- പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടേയും ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡൻറ് ജെ കെ വിനോദിനി നിർവഹിച്ചു .

ഒക്ടോബർ 2-ഗാന്ധി ജയന്തിദിനം പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ സേവനദിനമായി ആചരിച്ചു.
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണചടങ്ങുകളും നടന്നു.
ഇന്നുമുതൽ ഒരാഴ്ച കാലം ശുചീകരണ വാരമായി ആചരിക്കുന്നതാണ് എന്ന് പ്രസിഡൻറ് അറിയിച്ചു.

2031 ഓടെ പഞ്ചായത്ത് സീറോ വേസ്റ്റ് പഞ്ചായത്താക്കി മാറ്റുന്ന പദ്ധതിയാണ് നിർമ്മലം  -പുതുയുഗ ശുചിത്വ കേരളം പദ്ധതി.     വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ മോൾ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ പാലം ബിജു,  ശിവാനി വി, മെമ്പർമാരായ ബിന്ദു എസ്, അജിതാകുമാരി എസ്,രഘു കുന്നുവിള, പിഒ മാത്യൂസ്, അഡ്വ. ബെച്ചി ബി മലയിൽ, ദീപു പവിത്രേശ്വരം, അഡ്വ ആതിര അഖിൽ, ജിഷ യു, എസ് ചന്ദ്രബാബു, വീജ സുനിൽ, രജനി ആർ, ഷൈജു ദാസ് ,ലാവണ്യ യു എൽ, ജയന്തീ ഭായി സി,  ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഘടകസ്ഥാപനങ്ങളുടെ ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ ,  ആശാവർക്കർമാർ പ്രവർത്തകർ, VBGRAMG പ്രവർത്തകർ എന്നിവരുടെനേതൃത്വത്തിൽ 20 വാർഡുകളിലും വിവിധ സർക്കാർ ഓഫീസുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി. പ്രത്യേക ഗ്രാമസഭകൂടി. ബി ബി ജി റാംജി പദ്ധതിയിലേക്ക്അഞ്ചു വർഷത്തേക്കുള്ള വികസന പ്രവർത്തികൾ തയ്യാറാക്കുന്നതിന് പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ ഇന്ന്  തുടക്കം കുറിച്ചു.

ശുചീകരണം